Trending Now

വായന പക്ഷാചരണം: വിദ്യാര്‍ഥികള്‍ക്കായി വായന അനുഭവ കുറിപ്പ് മത്സരം

Spread the love

വായന പക്ഷാചരണം: വിദ്യാര്‍ഥികള്‍ക്കായി വായന അനുഭവ കുറിപ്പ് മത്സരം

konnivartha.com വായന പക്ഷാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വായന അനുഭവ കുറിപ്പ് തയാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു. കുട്ടികള്‍ വായിച്ച ചെറുകഥ, കവിത, നോവല്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് അടിസ്ഥാനമാക്കി വേണം മൂന്നു പേജില്‍ കവിയാത്ത കുറിപ്പ് തയാറാക്കേണ്ടത്. മികച്ച മൂന്ന് കുറിപ്പുകള്‍ക്ക് പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കും.

കുറിപ്പ് തയാറാക്കിയ വിദ്യാര്‍ഥിയുടെ പേര്, ക്ലാസ്, സ്‌കൂള്‍, വീട്ടിലെ മേല്‍വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തണം. വായന അനുഭവ കുറിപ്പ് ലഭിക്കേണ്ട അവസാന തീയതി – ജൂണ്‍ 25. അയയ്ക്കേണ്ട ഇ-മെയില്‍ വിലാസം: [email protected]. തപാലായി അയയ്ക്കേണ്ട വിലാസം – ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ് ഒന്നാംനില, പത്തനംതിട്ട.

error: Content is protected !!