
കല്ലേലിയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദ അന്വേഷണം: ജില്ലാ പോലീസ് മേധാവി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കൊക്കാത്തോട് വയക്കര കല്ലേലി പാലത്തിനടിയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാപോലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു. സ്ഥലത്തും പരിസര പ്രദേശങ്ങളിലും നടത്തിയ സന്ദര്‍ശനത്തിനുശേഷം സംസാരിക്കുകയായിരുന്നു ജില്ലാപോലീസ് മേധാവി.
ജില്ലാ അഡിഷണല്‍ എസ്പി എന്‍.രാജനും മറ്റു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. പത്തനാപുരം പാടം വനമേഖലയില്‍ കഴിഞ്ഞദിവസം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതുമായി ബന്ധമുണ്ടോ എന്നത് ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടേണ്ടതുണ്ടെന്നും വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ നടത്തുമെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി. കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് ബോംബ് സ്‌കാഡും പരിശോധന നടത്തിയിരുന്നു.