Trending Now

കെ എസ്സ് ആര്‍ ടി സിയിലെ നിയമ വിരുദ്ധമായ  12 മണിക്കൂര്‍ സിംഗിൾ ഡ്യൂട്ടിക്കെതിരെ പ്രതിഷേധം

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കെ എസ്സ് ആര്‍ ടി സിയിലെ നിയമ വിരുദ്ധമായ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ കെ എസ്സ് ടി എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു.
8 മണിക്കൂർ ജോലി 8 മണിക്കൂർ വിനോദം 8 മണിക്കൂർ വിശ്രമം എന്ന തൊഴിൽ നിയമം നിലനിൽക്കുന്ന ഒരു രാജ്യത്ത് 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാർ ഒപ്പിട്ട പ്രതിഷേധ കുറിപ്പ് എം ഡിക്ക് സമർപ്പിക്കുന്നതിനു വേണ്ടി ഡിപ്പോ അധികാരികൾക്ക് നൽകി.

കോന്നി ഡിപ്പോയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പ്രതിഷേധം ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി. ബിനീഷ് ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് നിലനിൽക്കുന്ന തൊഴിൽ നിയമങ്ങളെ വെല്ലുവിളിക്കുന്ന ഈ നടപടി സർക്കാർ നയമാണോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തൊഴിലാളികളെ വെല്ലുവിളിക്കുന്ന മാനേജ്മെൻറ് ധാർഷ്ട്യം വെച്ചു പൊറുപ്പിക്കാനാവില്ലെന്നും ഉത്തരവ് തിരുത്താൻ തയ്യാറായില്ലെങ്കിൽ തൊഴിലാളികളെ അണിനിരത്തി ശക്തമായ പ്രതിഷേധത്തിന് എംപ്ലോയീസ് സംഘ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധ പരിപാടിക്ക് ജി.സതീഷ് കുമാർ , എ.ആർ ശ്രീരാജ്. സി.എ ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് എം.ഡി.ക്ക് സമർപ്പിക്കാനുള്ള ജീവനക്കാർ ഒപ്പിട്ട പ്രതിഷേധ നിവേദനം യൂണിറ്റ് സെക്രട്ടറി .ജി.സതീഷ് കുമാർ ,കോന്നി ഓപ്പറേറ്റിംഗ് സെന്റർ ഐ.സി. : ജി.എസ് അജുവിന് കൈമാറി

error: Content is protected !!