Trending Now

കനത്ത കാറ്റും മഴയും; വ്യാപക നാശനഷ്ടം; വീടുകൾ തകർന്നു

Spread the love

കനത്ത കാറ്റും മഴയും; വ്യാപക നാശനഷ്ടം; വീടുകൾ തകർന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം :കാലവര്‍ഷത്തിന്‍റെ സൂചനകള്‍ നല്‍കി ജില്ലയില്‍ വ്യാപക മഴ . പത്തനംതിട്ട ജില്ലയിൽ തെള്ളിയൂർ ഭാഗത്ത് വീടുകൾക്ക് മുകളിൽ മരം വീണു. വെണ്ണിക്കുളം തടിയൂർ റോഡിൽ മരം വീണ് ഗതാഗതം മുടങ്ങി.അയിരൂർ പഞ്ചായത്തിലെ കടവൂര്‍ മേഖലയിൽ ശക്തമായ ചുഴലിക്കാറ്റിൽ വീടുകൾ തകർന്നു.50 വീടുകൾക്ക് കേടുപാടുണ്ട്. 10 പേർക്കു പരുക്കേറ്റു.

വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. റാന്നിയിൽനിന്നുള്ള ഫയർ യൂണിറ്റ് എത്തി റോഡിലെ മരങ്ങൾ വെട്ടിമാറ്റി . ഇന്നലെ രാത്രിയിലും ഇന്നു രാവിലെയുമുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് നാശനഷ്ടമുണ്ടായത്

error: Content is protected !!