Trending Now

ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും പുനരാരംഭിക്കും

Spread the love

ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും പുനരാരംഭിക്കും

konnivartha.com : ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകളും ഡ്രൈവിംഗ് പരിശീലനവും 19 മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായി പാലിച്ചു കൊണ്ടാവണം ടെസ്റ്റും പരിശീലനവും നടത്തേണ്ടത്.

പരിശീലന വാഹനത്തിൽ ഇൻസ്‌ട്രെക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുവെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

error: Content is protected !!