വ്യാപാരികളുടെ നേതൃത്വത്തില്‍ നാളെ കോന്നിയില്‍ കോവിഡ് പരിശോധന നടത്തും

Spread the love

 

വ്യാപാരികളുടെ നേതൃത്വത്തില്‍ നാളെ കോന്നിയില്‍ കോവിഡ് പരിശോധന നടത്തും

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സംസ്ഥാന വ്യാപാരി സമിതി, ഏകോപന സമിതി കോന്നി ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ നാളെ (ജൂലൈ 19 തിങ്കളാഴ്ച) രാവിലെ 10 മുതൽ എലിയറയ്ക്കൽ അമൃത വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് കോവിഡ് പരിശോധന നടത്തുമെന്ന് വ്യാപാരി സമിതി കോന്നി യൂണിറ്റ് സെക്രട്ടറി രാജഗോപാല്‍ അറിയിച്ചു .

കോന്നിയിലെ എല്ലാ വ്യാപാരികളും, ഉടമസ്ഥരും ജോലിക്കാരും പരിശോധനയില്‍ എത്തിച്ചേരണം . പരിശോധന സര്‍ട്ടിഫിക്കറ്റ് വ്യാപാരികള്‍ക്ക് നല്‍കും .ഇത് ഉണ്ടെങ്കില്‍ മാത്രമേ നിബന്ധനകള്‍ക്ക് വിധേയമായി കടകള്‍ തുറക്കാന്‍ കഴിയൂ . കോന്നി അതീവ ഗുരുതരമായ ഡി കാറ്റഗറിയില്‍ ആണ് ഉള്ളത് . സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നാളെ ഒരു ദിവസം എല്ലാ കടകളും തുറക്കാന്‍ നിര്‍ദേശം ഉണ്ട് .