
വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് കോന്നിയില്‍ കോവിഡ് പരിശോധന
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സംസ്ഥാന വ്യാപാരി സമിതി, ഏകോപന സമിതി കോന്നി ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ജൂലൈ 19 തിങ്കളാഴ്ച) രാവിലെ 10 മുതൽ എലിയറയ്ക്കൽ അമൃത വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് കോവിഡ് പരിശോധന നടത്തുമെന്ന് വ്യാപാരി സമിതി കോന്നി യൂണിറ്റ് സെക്രട്ടറി രാജഗോപാല്‍ അറിയിച്ചു .
പൊതു ജനത്തിനും ഇവിടെ എത്തി കോവിഡ് പരിശോധന നടത്താം. വ്യാപാരികളും തൊഴിലാളികളും പരിശോധന നടത്തണം .