Trending Now

കോന്നിയില്‍ കോവിഡ് വ്യാപനം രൂക്ഷം : നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

Spread the love

കോന്നിയില്‍ കോവിഡ് വ്യാപനം രൂക്ഷം : നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : ടി പി ആർ നിരക്കും രോഗ ബാധിതരുടെ എണ്ണവും വർദ്ധിക്കുന്നതിനാൽ നിയന്ത്രണങ്ങൾ കടുപ്പിക്കുവാൻ പഞ്ചായത്ത് തല അവലോകന യോഗം തീരുമാനിച്ചു. സ്വകാര്യ ചടങ്ങുകൾ നടത്തുവാൻ പോലീസിന്റെയും, ആരോഗ്യവകുപ്പിനും മുൻകൂട്ടി അനുമതി വാങ്ങണം. പങ്കെടുക്കുന്നവരുടെ എണ്ണം നിരീക്ഷിക്കുവാൻ ജനമൈത്രി പോലീസിന്റെ ചുമതലപ്പെടുത്തി.

ക്വാറന്റൈൻ ലംഘനം വ്യാപകമായതിനാൽ നിരീക്ഷിക്കുവാൻ പോലീസിനെയും, ആരോഗ്യ വകുപ്പ് ജീവനക്കാരെയും ചുമതലപ്പെടുത്തി. വ്യാപാര സ്ഥാപനങ്ങളുടെ തിരക്ക് ഒഴിവാക്കുവാൻ കടകളിൽ പരിശോധന നടത്തുവാനും കണ്ടൈൻമെന്റ് സോണുകളിലും അവശ്യ സ്ഥലങ്ങളിലും ആന്റിജൻ ടെസ്റ്റ്‌ നടത്തുവാൻ മൊബൈൽ യൂണിറ്റ് ക്രമീകരിക്കുവാനും, അന്യസംസ്ഥാന തൊഴിലാളികളെ ആന്റിജൻ പരിശോധന നടത്തുവാനും തീരുമാനിച്ചു.

നിയന്ത്രണം ലംഘക്കുന്നവർക്ക് നേരെ നിയമനടപടി സ്വീകരിക്കാൻ പോലീസിനെ ചുമതലപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് സുലേഖാ വി നായരുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ഫൈസൽ, ശോഭാ മുരളി, ജോസഫ് പി വി, സിന്ധു സന്തോഷ്, പുഷ്പ ഉത്തമൻ, ജിഷാ ജയകുമാർ, ജോയസ്, ലിസിയാമ്മ ജോഷ്വാ മെഡിക്കൽ സൂപ്രണ്ട് ഗ്രേസ് മറിയം, പോലീസ് ഉദ്യോഗസ്ഥർ, സിഡിഎസ് ചെയർപേഴ്സൺ, റവന്യൂ ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി സമിതി, ഏകോപന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

error: Content is protected !!