Trending Now

കോവിഡ്:പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ 10 ശതമാനത്തില്‍ കൂടുതലുള്ളത് മൂന്ന് വാര്‍ഡുകളില്‍

Spread the love

 

കോവിഡ്:പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ 10 ശതമാനത്തില്‍ കൂടുതലുള്ളത് മൂന്ന് വാര്‍ഡുകളില്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (ഡബ്ല്യൂ.ഐ.പി.ആര്‍-വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ) അടിസ്ഥാനത്തില്‍ വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രതിവാര രോഗ ബാധിതരുടെ എണ്ണത്തെ ആയിരം കൊണ്ട് ഗുണിച്ച ശേഷം ആകെ ജനസംഖ്യ (പഞ്ചായത്ത് പ്രദേശമാണെങ്കില്‍ പഞ്ചായത്തിലെ ആകെ ജനസംഖ്യ, മുനിസിപ്പാലിറ്റി ആണെങ്കില്‍ വാര്‍ഡിലെ ആകെ ജനസംഖ്യ) കൊണ്ട് ഹരിച്ചാണ് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം കണ്ടെത്തുന്നത്. ഡബ്ല്യൂ.ഐ.പി.ആര്‍ 10 ശതമാനത്തില്‍ കൂടുതലുള്ള വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എല്ലാ ബുധനാഴ്ചകളിലും 10 ല്‍ കൂടുതലുള്ള വാര്‍ഡുകള്‍ തീരുമാനിക്കും. അടൂര്‍ നഗരസഭയിലെ വാര്‍ഡ് 20, തിരുവല്ല നഗരസഭയിലെ 3, 4 എന്നീ വാര്‍ഡുകളിലാണ് പ്രത്യേക കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം (ഡബ്ല്യൂ.ഐ.പി.ആര്‍) പത്തിന് മുകളിലാണ്. ഓഗസ്റ്റ് 11 വരെ ഇവിടെ നിയന്ത്രണങ്ങള്‍ ബാധകമാണ്.

ഈ വാര്‍ഡുകളില്‍ അവശ്യ സേവനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കും. ഞായറാഴ്ചകളില്‍ സംസ്ഥാനത്തുടനീളം ഏര്‍പ്പെടുത്തിയ പ്രത്യേക കര്‍ശന നിയന്ത്രണങ്ങള്‍ ആഴ്ചയില്‍ ഉടനീളം ഈ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തും.

error: Content is protected !!