കേരളീയം മാസികയും ചാലക്കുടി പുഴ സംരക്ഷണ സമിതിയും സംയുക്തമായി ‘വാട്ടര്‍ ജേര്‍ണലിസം’ എന്ന വിഷയത്തില്‍ ഒരു മാദ്ധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. 2017 മെയ് 27, 28 തീയതികളില്‍ അതിരപ്പിള്ളിയില്‍ വച്ചാണ് ശില്പശാല നടക്കുന്നത്.
നഷ്ടമായിക്കൊണ്ടിരിക്കുന്ന ഉറവകളും നശിച്ചുകൊണ്ടിരിക്കുന്ന പുഴകളും എന്തുകൊണ്ടാണ് മലയാളികളെ അത്രമേല്‍ ആകുലപ്പെടുത്താത്തത്? ജലസംരക്ഷണത്തിന്റെ പ്രാധാന്യം കേരളീയ സമൂഹവുമായി പങ്കുവയ്ക്കുന്നതിനും ജലവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികളെ മറികടക്കുന്നതിനും മാദ്ധ്യമങ്ങള്‍ക്ക് എന്ത് സഹായമാണ് .ചെയ്യാന്‍ കഴിയുന്നത്? ഇതാണ് ശില്പശാലയുടെ ആലോചനാ വിഷയം.
ശില്പശാല, 2017 മെയ് 27ന് (ശനി) രാവിലെ 10.00 മണിക്ക് ആരംഭിച്ച് മെയ് 28ന് (ഞായര്‍) വൈകീട്ട് 4.00ന് അവസാനിക്കും. ക്യാമ്പ് അംഗങ്ങള്‍ക്ക് താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
എസ്. ശരത്,9446586943,രജനീഷ്, 9495995897
Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം