Trending Now

കേരള ഫോക്കസ് വാർഷികം നടന്നു. “വോയിസ് ഓഫ് പുനലൂരിന്” മാധ്യമരത്നം പുരസ്‌കാരം ലഭിച്ചു

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ഫോക്കസ് കൾച്ചറൽ & ചാരിറ്റബിൾ ഇന്റർനാഷണൽ ഓർഗനൈസേഷന്റെ 11-മത് വാർഷികവും അവാർഡ് സമർപ്പണവും പുനലൂർ കേരള ഫോക്കസ് പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു.

കേരള ഫോക്കസ് പ്രസിഡന്റും പുനലൂർ നഗരസഭ വൈസ് ചെയർമാനുമായ വി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു .  ജനറൽ സെക്രട്ടറി വി.വിഷ്ണുദേവ് സ്വാഗതം പറഞ്ഞു .   മുൻ വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു  യോഗം ഉദ്ഘാടനം ചെയ്തു.കേരള ഫോക്കസ് അവാർഡ് പുനലൂർ എം.എൽ.എ പി.എസ്.സുപാൽ വിതരണം ചെയ്തു .

ഷെഫ് സുരേഷ് പിള്ള (പാചക രത്‌നം), രാധു പുനലൂർ (സാഹിത്യ രത്‌നം), സി.കെ.പ്രദീപ് കുമാർ (അക്ഷര രത്‌നം), ഡോ.രഞ്ജു ജോസഫ് ടിൻസൺ (വിദ്യാരത്‌നം), ഡോ.ബിനുരാജ്‌ (ആരോഗ്യ രത്നം), ഡോ.സോണി മാത്യു (ജീവകാരുണ്യ രത്‌നം), വോയിസ്‌ ഓഫ് പുനലൂർ ( മാധ്യമ   രത്‌നം) എന്നിവർ അവാര്‍ഡ് ഏറ്റുവാങ്ങി .

പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം മുഖ്യാഥിതിയായിരുന്നു. ചലച്ചിത്ര മാധ്യമ  പ്രവർത്തകൻ പല്ലിശ്ശേരി, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി വൈസ് ചെയർമാൻ ഡോ.കെ.ടി.തോമസ്, കേരള ഫോക്കസ് പബ്ലിക് ലൈബ്രറി പ്രസിഡന്റ്‌ എൻ.ജനാർദ്ദനൻ, ബുക്സ് ഇന്ത്യ പ്രസിഡന്റ്‌ ആയൂർ ശിവദാസ്, സാക്ഷരത മിഷൻ പുനലൂർ തുല്യത പഠന കേന്ദ്രം കോ -ഓർഡിനേറ്റർ വി.സുരേഷ് കുമാർ, കേരള ഫോക്കസ് ഭാരവാഹികളായ പുനലൂർ വിജയൻ, മോഹനൻ പിള്ള, ഡി.എസ്.ജയരാജൻ, ബിജേഷ് ഭാസ്കർ മേനോൻ, സലീം പുനലൂർ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനാചരണ മത്സര വിജയിക്കുള്ള പ്രൈസ് ബേബി ആദിശ്രീ ഏറ്റുവാങ്ങി. കേരള ഫോക്കസ് ജോയിന്റ് സെക്രട്ടറി ശ്രീദേവി പ്രകാശ് നന്ദി രേഖപ്പെടുത്തി.

error: Content is protected !!