Trending Now

ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബ്ബിന്റെ 28 മത് വാർഷികത്തിനും ഓണാഘോഷ പരിപാടികൾക്കും തുടക്കമായി

Spread the love

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബ്ബിന്റെ 28 മത് വാർഷികത്തിനും ഓണാഘോഷ പരിപാടികൾക്കും തുടക്കമായി

വാർഷികത്തോടനുബന്ധിച്ച് കോവിഡ് വൈറസ് വ്യാപനത്തോട് അനുബന്ധിച്ച് സാന്ത്വന സ്പർശം പദ്ധതിക്ക് തുടക്കം കുറിച്ചു. ക്ലബ്ബ് പരിധിയിലുള്ള 200 ഭവനങ്ങളിൽ ഓണക്കിറ്റ് വിതരണം നടത്തി. ഓണപ്പാട്ട്, ചലച്ചിത്ര ഗാനം, ക്രാഫ്റ്റ് വർക്ക് എന്നീ മത്സരങ്ങൾ ഓൺലൈൻ മാധ്യമത്തിലൂടെ നടത്തി വരുന്നു. ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു.

ഓണക്കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം വി.ടി അജോമോൻ നിർവ്വഹിച്ചു. വിദ്യാർത്ഥികളെ ആദരിക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസിമണിയമ്മ നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ലതിക കുമാരി, രാജീവ് മള്ളൂർ, എ.എസ്. ഷിജു, ശ്യാം. എസ്. കോന്നി, കെ.പ്രദീപ് കുമാർ, രതീഷ് കണിയാംപറമ്പിൽ, രേഷ്മ രവി, എസ്. സൂരജ്, ഡി.ധനേഷ്, അതുൽ രജി, രാജേഷ് കുമാർ, ഡൈന വിക്രം, ഇശൽ അൻസാരി കൃഷ്ണകുമാരി പുതിയ വീട് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!