Trending Now

കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചര്‍ക്ക് പരിക്ക്

Spread the love

കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് സുരക്ഷാ ജീവനക്കാരന് പരിക്ക്

കാട്ടാനയുടെ ആക്രമണത്തിൽ പെരിയാർ കടുവ സങ്കേതത്തിലെ വനംവകുപ്പ് സുരക്ഷാ ജീവനക്കാരന് പരിക്കേറ്റു. ഗവി സ്റ്റേഷനിലെ വാച്ചറും തേക്കടി സ്വദേശിയുമായ കണ്ണനാണ്(45) പരിക്കേറ്റത്.

ഗവി വള്ളക്കടവിൽ വൈകിട്ട് പട്രോളിംഗിനിറങ്ങിയ നാലംഗ സംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുടർന്ന് കാലിന് ഗുരുതരമായി പരിക്കേറ്റ കണ്ണനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

കഴിഞ്ഞിടെ കൊക്കാത്തോട് നിവാസിയായ കോന്നി കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചര്‍ സിന്ധുവിനെ ആദിച്ചന്‍ പാറയില്‍ വെച്ചു ആന അടിച്ചിരുന്നു . സിന്ധു ഇപ്പൊഴും ചികില്‍സയില്‍ ആണ്

error: Content is protected !!