പത്തനംതിട്ട ജില്ലയില്‍ ഇന്ന് 799 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു(11.09.2021)
പത്തനംതിട്ട ജില്ല
കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍
തീയതി 11.09.2021
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 799 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 799 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:
ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍ 31
2 പന്തളം 33
3 പത്തനംതിട്ട 29
4 തിരുവല്ല 58
5 ആനിക്കാട് 11
6 ആറന്‍മുള 14
7 അരുവാപ്പുലം 10
8 അയിരൂര്‍ 2
9 ചെന്നീര്‍ക്കര 7
10 ചെറുകോല്‍ 38
11 ചിറ്റാര്‍ 5
12 ഏറത്ത് 21
13 ഇലന്തൂര്‍ 12
14 ഏനാദിമംഗലം 6
15 ഇരവിപേരൂര്‍ 10
16 ഏഴംകുളം 26
17 എഴുമറ്റൂര്‍ 9
18 കടമ്പനാട് 14
19 കടപ്ര 7
20 കലഞ്ഞൂര്‍ 10
21 കല്ലൂപ്പാറ 12
22 കവിയൂര്‍ 4
23 കൊടുമണ്‍ 28
24 കോയിപ്രം 19
25 കോന്നി 40
26 കൊറ്റനാട് 9
27 കോട്ടാങ്ങല്‍ 9
28 കോഴഞ്ചേരി 9
29 കുളനട 19
30 കുന്നന്താനം 5
31 കുറ്റൂര്‍ 12
32 മലയാലപ്പുഴ 7
33 മല്ലപ്പള്ളി 13
34 മല്ലപ്പുഴശേരി 7
35 മെഴുവേലി 11
36 മൈലപ്ര 8
37 നാറാണംമൂഴി 24
38 നാരങ്ങാനം 7
39 നെടുമ്പ്രം 12
40 നിരണം 0
41 ഓമല്ലൂര്‍ 11
42 പള്ളിക്കല്‍ 26
43 പന്തളം തെക്കേക്കര 1
44 പെരിങ്ങര 12
45 പ്രമാടം 13
46 പുറമറ്റം 37
47 റാന്നി 10
48 റാന്നി- പഴവങ്ങാടി 11
49 റാന്നി- അങ്ങാടി 2
50 റാന്നി-പെരുനാട് 6
51 സീതത്തോട് 1
52 തണ്ണിത്തോട് 0
53 തോട്ടപ്പുഴശേരി 4
54 തുമ്പമണ്‍ 10
55 വടശേരിക്കര 25
56 വള്ളിക്കോട് 9
57 വെച്ചൂച്ചിറ 13
ജില്ലയില്‍ ഇതുവരെ 164530 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 156947 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ്- 19 ബാധിതരായ ഏഴു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1. കോയിപ്രം സ്വദേശി (90) 11.09.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
2. പള്ളിക്കല്‍ സ്വദേശി (65) 10.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
3. ആറന്മുള സ്വദേശി (70) 10.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു
4. മലപ്പുഴശേരി സ്വദേശി (75)10.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
5. കോന്നി സ്വദേശി (68)03.09.2021 ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
6. അടൂര്‍ സ്വദേശി (80) 09.09.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
7. മല്ലപ്പള്ളി സ്വദേശി (93) 10.09.2021ന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞു.
ജില്ലയില്‍ ഇന്ന് 1336 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 152766 ആണ്. പത്തനംതിട്ട ജില്ലക്കാരായ 10757 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 10512 പേര്‍ ജില്ലയിലും 245 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 17103 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.
ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 5920 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 4860 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്- 19 മൂലമുള്ള മരണനിരക്ക് 0.40 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.
സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,13,495 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,81,858 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,637 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2272 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 2,31,792 കോവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,484 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 793 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,155 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1779, കൊല്ലം 2063, പത്തനംതിട്ട 1344, ആലപ്പുഴ 1738, കോട്ടയം 1463, ഇടുക്കി 863, എറണാകുളം 3229, തൃശൂര്‍ 2878, പാലക്കാട് 1931, മലപ്പുറം 2641, കോഴിക്കോട് 3070, വയനാട് 986, കണ്ണൂര്‍ 1550, കാസര്‍ഗോഡ് 620 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,31,792 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,00,355 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.