Trending Now

നിപാ പരിശോധന ലാബിലേക്ക് താല്‍ക്കാലിക നിയമനം

Spread the love

നിപാ പരിശോധന ലാബിലേക്ക് താല്‍ക്കാലിക നിയമനം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപാ പരിശോധന ലാബിലേക്ക് വിവിധ തസ്തികകളില്‍ മൂന്ന് മാസക്കാലയളവില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ലാബ് ടെക്‌നീഷ്യന്‍ (4 ഒഴിവുകള്‍) യോഗ്യത: ബി.എസ്.സി. എം.എല്‍.ടി ബിരുദം, പി. സി.ആര്‍ ടെസ്റ്റിംഗ് ലാബിലെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ശമ്പളം 25000 രൂപ. മള്‍ട്ടി ടാസ്‌ക് വര്‍ക്കര്‍ (ഒരു ഒഴിവ്) യോഗ്യത: കമ്പ്യൂട്ടര്‍ പരിജ്ഞാനവും ടൈപ്പിങ്ങില്‍ ശരാശരി വേഗതയും നിര്‍ബന്ധം. പ്രതിമാസ ശമ്പളം : 18000 രൂപ. ക്ലീനിംഗ് സ്റ്റാഫ്- (ഒരു ഒഴിവ്) യോഗ്യത: ശാരീരികക്ഷമതയും ആശുപത്രിയില്‍ ശുചീകരണ പരിചയവും പ്രതിമാസ ശമ്പളം – 15000 രൂപ. പ്രായപരിധി 18 നും 45 നും ഇടയില്‍.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അനുബന്ധരേഖകളും പകര്‍പ്പുകളും ഐഡന്റിറ്റി, വയസ്സ് തെളിയിക്കുന്ന രേഖകളും സഹിതം സെപ്തംബര്‍ 13 ന് രണ്ടു മണിക്ക് മെഡിക്കല്‍ കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

error: Content is protected !!