Trending Now

നിർമ്മാണമേഖലയിലെ ജോലികള്‍ വേഗത്തിലാക്കി കോന്നിയിലും ബംഗാൾ മോഡൽ

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : നിർമ്മാണമേഖലയിൽ ജോലി വേഗത്തിലാക്കാൻ ബംഗാൾ മോഡൽ ആവിഷ്കരിക്കുകയാണ് പശ്ചിമ ബംഗാൾ സ്വദേശികളായ സന്തോഷും നന്ദു രാജും ‘കോന്നി പൊതുമരാമത്ത് ഓഫീസ്സ് മുന്നിൽ പുതിയതായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്‍റെ നിർമ്മാണമേഖലയിൽ ചുടുകട്ട എത്തിക്കുന്നത് ഒരു വ്യത്യസ്തമായ രീതിയിലാണ്.

പഴഞ്ചൻ രീതി മാറ്റിയാണ് ഇരുവരുടെയും പുതിയ രീതി. ഒരാൾ കയർ കൂട്ടി കെട്ടി അതിൽ കൃതമായി ഇരുപത്തിയെട്ടുകട്ടകൾ അടുക്കിയ ശേഷം പുറത്ത് തെർമോകോൾഷീറ്റ് എടുത്തു വച്ച ശേഷം കയറിന്‍റെ ഒരു ഭാഗം തലയിൽ ഉടക്കിവച്ച് രണ്ടു കൈകളും സ്വതന്ത്രമാക്കി ചുടുകട്ടകൾ മുകളിൽ എത്തിക്കുമ്പോൾ മറ്റൊരാൾ കയറുകൾ കൂട്ടി കെട്ടി ബക്കറ്റിൽ വെള്ളം കൊണ്ടു പോകുന്നതു പോലെ ചുടുകട്ടകൾ മുകളിൽ എത്തിക്കും.

ഇവരുടെ പുതിയ രീതിയിലുള്ള ജോലി എല്ലാവരും വളരെ കൗതുകത്തോടെയാണ് കാണുന്നത്.പുതിയ ബംഗാൾ മോഡലിൽ കൂടി ഇരുവരും തടസ്സം കൂടാതെ അഞ്ഞൂറിലധികം ചുടകട്ടകളാണ് ബഹുനില കെട്ടിടത്തിൻ്റെ നിർമ്മാണത്തിനായി എത്തിക്കുന്നത്.

 

മനോജ് പുളിവേലിൽ , ചീഫ് റിപ്പോര്‍ട്ടര്‍ @കോന്നി വാര്‍ത്ത ഡോട്ട് കോം

error: Content is protected !!