Trending Now

അരുവാപ്പുലം ബാങ്കില്‍ നിന്നും കോഴിക്കൂടും കോഴി കുഞ്ഞുങ്ങളുംകോഴിത്തീറ്റയും വിതരണം ചെയ്തു

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സ്വയം തൊഴിൽ വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈടെക് കോഴിക്കൂടും, കോഴികുഞ്ഞുങ്ങളും, ഗുണ നിലവാരമുള്ള കോഴിത്തീറ്റയും അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് ഹെഢ്ഓഫീസ് ഹാളിൽ നടന്ന യോഗത്തിൽ വിതരണം ചെയ്തു.

ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജോജു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗം എം കെ . പ്രഭാകരൻ, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല, മാനേജർ എസ് ശിവകുമാർ, ഷെബിഎവറസ്റ്റ്, സാലി ജോസ്സ്, സേതുസുരേഷ്, കുസുമകുമാരി , അമ്പിളി പ്രസാദ് എന്നിവർ സംസാരിച്ചു.

error: Content is protected !!