
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങി ഏറെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതാ ഓര്‍ത്തോ ഡോക്ടര്‍ ഇല്ല . ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ഓര്‍ത്തോ ഒ പി ഇല്ലാ എന്നാണ് നോട്ടീസ് പതിച്ചിരിക്കുന്നെ .
ഓര്‍ത്തോ വിഭാഗത്തില്‍ നിരവധി രോഗികള്‍ വന്നു കൊണ്ടിരിക്കെ ആണ് ഈ ഡോക്ടറുടെ അഭാവം ഉള്ളത് . ദൂരെ സ്ഥലങ്ങളില്‍ നിന്നു നിരവധി ആളുകളാണ് ഓര്‍ത്തോ വിഭാഗത്തില്‍ എത്തുന്നത് . ഇവിടെ വന്നപ്പോള്‍ മാത്രമാണ് ഈ വിഭാഗത്തിലെ സേവനം ഇപ്പോള്‍ ഇല്ല എന്നുള്ള അറിയിപ്പ് കാണുന്നത് . കോന്നി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള അറിയിപ്പുകള്‍ കൃത്യമായി മാധ്യമങ്ങളിലൂടെ നല്‍കിയാല്‍ അത് ജനത്തിന് ഉപകാരം ആണെങ്കിലും കോന്നി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഇത്തരം അറിയിപ്പുകള്‍ നല്‍കുവാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല .ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വിഭാഗം ശ്രദ്ധിക്കണം .
കോന്നി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം സുഗമമായി നടക്കണം എങ്കില്‍ എല്ലാ വിഭാഗം ഡോക്ടര്‍മാരുടെയും സേവനം കൃത്യമായി ലഭിക്കണം . തുടക്കം തന്നെ പാളിച്ച സംഭവിച്ചു .ഇത് ഉടന്‍ പരിഹരിച്ച് കൊണ്ട് ഓര്‍ത്തോ വിഭാഗം സേവനം പൊതു ജനത്തിന് ലഭിക്കണം .