Trending Now

തുല്യതാ പരീക്ഷയില്‍ മികച്ച വിജയംനേടി ദമ്പതികള്‍

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : മാതാപിതാക്കളെ പഠിപ്പിക്കണമെന്ന സന്ദീപ് കുമാറിന്റെയും അനന്ദുവിന്റെയും ആഗ്രഹം വെറുതെയായില്ല. മാതാപിതാക്കളെ പഠിപ്പിക്കുവാന്‍ ഇറങ്ങി പുറപ്പെട്ട മക്കള്‍ക്ക് മികച്ച വിജയം സമ്മാനിച്ചിരിക്കുകയാണ് വായ്പൂര്, മേലേ കറുത്തേടത്ത് വിജയന്‍ പിള്ളയും സോമലതയും. മക്കളുടെ ആഗ്രഹം അനുസരിച്ച് മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി പഠന കേന്ദ്രത്തില്‍ തുല്യതാ പഠിതാക്കളായ ചേര്‍ന്ന ഇവര്‍ മികച്ച വിജയം നേടിയിരിക്കുകയാണ് ഇപ്പോള്‍.

കൃഷി വകുപ്പിന്റെ പുല്ലാട്ടുളള വിത്തുല്‍പ്പാദന കേന്ദ്രത്തിലെ ജീവനക്കാരിയായ സോമലതയും ബിസിനസുകാരനായ വിജയന്‍ പിള്ളയും വാശിയോടെ പഠിച്ചത് മക്കളുടെ പ്രോത്സാഹനം കൊണ്ടാണ്. സോമലത അഞ്ച് എ പ്ലസും ഒരു എയും വാങ്ങിയപ്പോള്‍ വിജയന്‍ പിള്ള മൂന്ന് എ പ്ലസും ഒരു എയും കരസ്ഥമാക്കിയാണ് വിജയിച്ചത്.

മല്ലപ്പള്ളി സി.എം.എസ് പഠന കേന്ദ്രത്തിലെ പരീക്ഷയില്‍ ഒന്നാം സ്ഥാനം എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ അമ്പിളിക്കാണ്. രണ്ടും മൂന്നും സ്ഥാനം നേടി താരമായത് സോമലത – വിജയന്‍ പിള്ള ദമ്പതികളാണ്.മല്ലപ്പള്ളി സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേന്ദ്രനാണ്

error: Content is protected !!