Trending Now

ഓമല്ലൂര്‍ മുള്ളനിക്കാട് ചേറ്റൂര്‍ ഏല പാടശേഖരത്തില്‍  നെല്‍ക്കൃഷി ആരംഭിച്ചു 

Spread the love
ഓമല്ലൂര്‍ മുള്ളനിക്കാട് ചേറ്റൂര്‍ ഏല പാടശേഖരത്തില്‍
നെല്‍ക്കൃഷി ആരംഭിച്ചു
ഓമല്ലൂര്‍ മുള്ളനിക്കാട് ചേറ്റൂര്‍ ഏല പാടശേഖരത്തില്‍ നെല്‍വിത്തിടീല്‍ നടന്നു. പാടശേഖരത്തില്‍ നടന്ന വിത്തീടില്‍ കര്‍മ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോണ്‍സണ്‍ വിളവിനാലും ചേര്‍ന്ന് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റേയും ഗ്രാമപഞ്ചായത്തിന്റേയും സംയുക്ത സംരംഭമായിട്ടാണ് കൃഷി നടപ്പിലാക്കിയത്.
ആറ് ഹെക്ടര്‍ സ്ഥലത്ത് പഴയരീതിയിലുള്ള കൃഷിയാണ് കൃഷി ആരംഭിച്ചത്. വരമ്പ് വെട്ടി വെള്ളം തടഞ്ഞുനിര്‍ത്തി കൂടുതല്‍ വെള്ളമുള്ള സ്ഥലങ്ങളില്‍ നിന്ന് പൈപ്പുവഴി വെള്ളം എത്തിച്ച് കൃഷി ചെയ്യുന്ന രീതിയിലാണ് ഇത്. ചേറ്റൂര്‍ പാടശേഖരണ സമിതിയാണ് നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്.
കൃഷി ഓഫീസര്‍ സി.എസ് ചന്ദ്രലേഖ, വാര്‍ഡ് മെമ്പര്‍മാരായ അഡ്വ.എസ്.മനോജ് കുമാര്‍, എന്‍ മിഥുന്‍, പാടശേഖര പ്രസിഡന്റ് ജോര്‍ജ് തോമസ്, പാടശേഖരം അംഗങ്ങളായ തോമസ് ലൂക്ക്,  മദനരാജകുറുപ്പ്, വര്‍ഗീസ് തോമസ് എന്നിവര്‍ പങ്കെടുത്തു.
error: Content is protected !!