Trending Now

അതിദരിദ്രരരെ കണ്ടെത്തല്‍ പ്രക്രിയ കൈപുസ്തകം പ്രകാശനം

Spread the love

 

സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് അതിദാരിദ്രത്തെ ഇല്ലാതാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ (കില) നേതൃത്വത്തില്‍ ജില്ലാതലത്തില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു.

പരിശീലകര്‍ക്കുള്ള പരിശീലനത്തിന്റെ കൈ പുസ്തകം പത്തനംതിട്ട ജില്ലാ കലക്ടര്‍ ഡോ.ദിവ്യാ എസ് അയ്യര്‍ കില ജില്ലാ ഫെസിലിറ്റേറ്റര്‍ എ.ആര്‍ അജീഷ്‌കുമാറിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. കില ആര്‍ജിഎസ്എ ജില്ലാ കോര്‍ഡിനേറ്റര്‍ ധീരജ്, ഐഎസ്ഒ കോര്‍ഡിനേറ്റര്‍ താജുദ്ദീന്‍, കില കോര്‍ ടീം ഫാക്കല്‍റ്റി ഷാന്‍ രമേശ് ഗോപന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ദ്വിദിന പരിശീലക പരിശീലന പരിപാടി ഈ മാസം തിരുവല്ല ബോധനയില്‍ സംഘടിപ്പിക്കും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട റിസോഴ്‌സ് പേഴ്‌സന്‍മാര്‍ പങ്കെടുക്കും.

error: Content is protected !!