കോന്നി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് അറിയിപ്പ്

Spread the love

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി സബ് ആര്‍ടി ഓഫീസിന്റെ പരിധിയിലുള്ള വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന എല്ലാത്തരം വാഹനങ്ങളും ഒക്ടോബര്‍ 20ന് മുന്‍പായി അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി പരിശോധനയ്ക്ക് വിധേയമാക്കണം.

പണി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ പരിശോധനയ്ക്കായി എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും സിഎഫ് നടക്കുന്ന സ്ഥലത്ത് ഹാജരാക്കാം. ഒക്ടോബര്‍ 13, 20 എന്നീ തീയതികളില്‍ ഇത്തരം വാഹനങ്ങള്‍ക്ക് മാത്രമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ഒന്‍പതു മുതല്‍ പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രത്യേക പരിശോധന നടത്തുമെന്നും(സ്‌കൂളുകളുടെ വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ തീരുന്ന മുറക്ക് അറിയിച്ചാല്‍ സ്‌കൂളില്‍ വന്ന് പരിശോധിക്കുന്നതാണ്)ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.