Trending Now

ശബരിമല തുലാമാസ പൂജ: തീര്‍ഥാടകര്‍ക്ക് പ്രവേശനം ഇല്ല

Spread the love

ശബരിമല തുലാമാസ പൂജ: തീര്‍ഥാടകര്‍ക്ക് പ്രവേശനം ഇല്ല

കോന്നി വാര്‍ത്ത ഡോട്ട് കോം : ശക്തമായ മഴയുടെ സാഹചര്യത്തില്‍ ശബരിമല തുലാമാസ പൂജയ്ക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ജില്ലയില്‍ പ്രതികൂല കാലാവസ്ഥ തുടരുകയാണ്. ഈ മാസം 20 മുതല്‍ 24 വരെ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ജില്ലയില്‍ അതിശക്തമായ മഴക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

 

പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നതും, വനമേഖലകളിലെ ഇടവിട്ടുള്ള ശക്തമായ മഴയും മറ്റു ദുരന്ത സാഹചര്യങ്ങളും അപകടങ്ങള്‍ക്ക് ഇടയാക്കാം എന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും അറിയിച്ചു.

 

പത്തനംതിട്ട ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. തീര്‍ഥാടനത്തിനായി എത്തിയവര്‍ക്ക് തിരികെപ്പോകാനുള്ള ക്രമീകരണം ഒരുക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.

error: Content is protected !!