Trending Now

തുലാവർഷം ഇന്നെത്തും ; 12 ജില്ലയിൽ മഞ്ഞ അലർട്ട്‌

Spread the love

തുലാവർഷം ഇന്നെത്തും ; 12 ജില്ലയിൽ മഞ്ഞ അലർട്ട്‌

തെക്കുപടിഞ്ഞാറൻ കാലവർഷം പിൻവാങ്ങി തുലാവർഷം ഇന്ന് ആരംഭിക്കുമെന്ന്‌ കാലാവസ്ഥാവകുപ്പ്‌. ആദ്യ രണ്ട്‌ ആഴ്‌ച സാധാരണയിൽ കവിഞ്ഞ മഴ ലഭിച്ചേക്കും. സെപ്‌തംബറിൽ അവസാനിക്കുന്ന കാലവർഷം ഇക്കുറി ഒക്ടോബറിലും തുടർന്നു. ഈ മാസം 25 വരെ 250.2 മില്ലീ മീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 528.9 മില്ലീ മീറ്റർ ലഭിച്ചു. 111 ശതമാനം അധിക മഴ.

12 ജില്ലയിൽ മഞ്ഞ അലർട്ട്‌

വ്യാഴാഴ്‌ചവരെ മിന്നലോടെ ശക്തമായ മഴ തുടരും. ചൊവ്വാഴ്‌ച കണ്ണൂർ, കാസർകോട്‌ ഒഴിച്ചുള്ള ജില്ലകളിലും ബുധനാഴ്‌ച തിരുവനന്തപുരം, കൊല്ലം, ആ ലപ്പുഴ ഒഴിച്ചുള്ള ജില്ലകളിലും മഞ്ഞ അലർട്ടാണ്‌. ബുധനും വ്യാഴവും മീൻപിടിക്കാൻ പോകരുത്‌.

error: Content is protected !!