Trending Now

സ്‌കൂള്‍ തുറക്കല്‍: ആരോഗ്യ സന്ദേശങ്ങളടങ്ങിയ  പോസ്റ്റര്‍ പ്രകാശനം ചെയ്തു

Spread the love
സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനോടനുബന്ധിച്ച് സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ജില്ലാ ആരോഗ്യ വിഭാഗം തയ്യാറാക്കിയ പോസ്റ്ററുകള്‍ ജില്ലപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ജില്ലാ വിദ്യാഭ്യസ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനറാണിക്ക് നല്‍കി പ്രകാശനം ചെയ്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി എന്‍. നന്ദകുമാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി.എസ് നന്ദിനി, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ എ.സുനില്‍ കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയാ ഓഫീസര്‍മാരായ ആര്‍.ദീപ, വി.ആര്‍ ഷൈലാ ഭായ് തുടങ്ങിയവര്‍ പങ്കെടുത്തു.
error: Content is protected !!