
കോന്നി വാര്‍ത്ത ഡോട്ട് കോം : സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 224-ാമത് സ്നേഹഭവനം വട്ടയത്തിൽ ചരിവ് പുരയിടത്തിൽ ബിന്ദുവിനും കുടുംബത്തിനുമായി വിദേശ മലയാളിയും ടീച്ചറിന്റെ സഹപാഠിയും ആയിരുന്ന അനിൽ കുമാറിന്റെയും പ്രമീള യുടെയും സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി.ജെ. നിർവഹിച്ചു.
വർഷങ്ങളായി ചോർന്നൊലിക്കുന്ന ഏതു നിമിഷവും നിലം പൊത്തുന്ന അവസ്ഥയിൽ ഉള്ള മൺകട്ട കൊണ്ട്കെട്ടിയ കുടിലിലായിരുന്നു ബിന്ദുവിന്റെയും കുടുംബത്തിന്റെയും താമസം. വൃക്ക സംബന്ധമായ അസുഖത്തിന് ചികിൽസയിലായിരുന്നു ബിന്ദു. ഭർത്താവായ
പ്രസാദ് ശാരീരിക പ്രശ്നങ്ങളാൽ എന്നും ജോലിക്ക് പോകാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു. വല്ലപ്പോഴും കൂലി വേലയ്ക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് രണ്ടു കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഭാര്യയുടെ ചികിത്സയ്ക്കും വീട്ടു ചിലവുകൾക്കും വളരെയേറെ കഷ്ടപ്പെടുകയായിരുന്നു കുടുംബം.
ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർഇവർക്ക് രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിത് നൽകുകയായിരുന്നു.
ജീവിത മാർഗത്തിന് ആയി ഒരു പെണ്ണാടിനെയും നൽകുകയുണ്ടായി. ചടങ്ങിൽ ബ്ലോക്ക് മെമ്പർ കല അജിത്. വാർഡ് മെമ്പർ ബിന്ദു റ്റി ചാക്കോ.ശാമുവൽ പ്രക്കാനം. കെ. പി. ജയലാൽ.വിൽസൺ ഒരുകൊമ്പിൽ. മോൻസി പോൾ എന്നിവർ പ്രസംഗിച്ചു