സായുധ സേന പതാക ദിനം:  പതാകദിന സ്റ്റാമ്പിന്റെ വിതരണ ഉദ്ഘാടനം  ജില്ലാ കളക്ടര്‍ നിര്‍വഹിക്കും

Spread the love
ഡിസംബര്‍ ഏഴിന് നടക്കുന്ന സായുധ സേന പതാക ദിനത്തോടനുബന്ധിച്ച പത്തനംതിട്ട ജില്ലാ സായുധ സേന പതാക നിധി സമാഹരണ യോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി കളക്ടര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
ഡിസംബര്‍ ഏഴിന് രാവിലെ 11ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ജില്ലാ പതാകദിന സ്റ്റാമ്പിന്റെ വിതരണ ഉദ്ഘാടനം നിര്‍വഹിക്കും. പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ബോര്‍ഡ് 56-ാംമത് യോഗവും ചേര്‍ന്നു.
പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ബോര്‍ഡ് വൈസ് പ്രസിഡന്റ് കേണല്‍ വി.കെ മാത്യു, സെക്രട്ടറിയും ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ വിങ് കമാന്‍ഡര്‍ വി.ആര്‍ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts