
കോന്നി വാര്‍ത്ത ഡോട്ട് കോം ; കേരളത്തില്‍ “കുറുപ്പ് “ആറ് കോടി രൂപയ്ക്കു മുകളില്‍ ഗ്രോസ്സ് കളക്ഷന്‍ നേടി വലിയ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ കോന്നിയിലും ആ തരംഗം അലയടിച്ചു . ഒന്നര വര്‍ഷത്തിന് ശേഷം കോന്നിയിലെ സിനിമാ ആസ്വാദകരിലേക്ക് സിനിമ ശാലയുടെ അന്തരീക്ഷം സന്തോഷ പൂര്‍ണ്ണമാക്കി . വീടുകളിലെ ടി വി ഷോ കളില്‍ നിന്നും വലിയ സ്ക്രീനില്‍ താരങ്ങള്‍ സംസാരിച്ച് തുടങ്ങി .
കോന്നിയിലെ നിലവിലെ ഏക സിനിമ ശാലയായ ശാന്തി ” എസ്സ് സിനിമാസ്സില്‍ “കുറുപ്പ് കയ്യടി നേടി മുന്നേറുന്നു . കോന്നിയിൽ ഇത് ആദ്യമായി ഒരു സിനിമയ്ക്ക് മൂന്നാം ദിനം ഒരു സ്പെഷ്യൽ ഷോ കൂടി ഓടുന്നു .നാളെ 11.55 നു ആണ് പ്രത്യേക പ്രദര്‍ശനം .ഇതിനുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങി .