Trending Now

കോന്നിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു

Spread the love

 

konnivartha.com : : ഈ വർഷത്തെ മണ്ഡല മഹോത്സവ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സേവനം നൽകുന്നതിനായി കോന്നി ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

24 മണിക്കൂറും പ്രവൃത്തിക്കുന്ന എയ്ഡ് പോസ്റ്റ് ദീപാരാധന സമയത്തു കോന്നി ഡിവൈഎസ്പി കെ.ബൈജു കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായരുടെ അദ്ധ്യക്ഷധയിൽ ,വൈസ് പ്രസിഡന്റ് റോജി എബ്രഹാം ,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺശോഭ മുരളി,ആരോഗ്യ-വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻഫൈസൽ പി.എച്ച്‌,ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സോമൻ പിള്ള ,തോമസ് കാലായിൽ,പുഷ്പ ഉത്തമൻ,ലതിക കുമാരി,സിന്ധു സന്തോഷ്,സെക്രട്ടറി ജയപാലൻ,എസ്.എച്ച്‌.ഓ കിരൺ,എഞ്ചിനീയർ രല്ലു.പി.രാജു എന്നിവർ പ്രസംഗിച്ചു

error: Content is protected !!