Trending Now

34 പുരുഷ നേഴ്സുമാരെ ആവശ്യമുണ്ട്; കൂടിക്കാഴ്ച (നവംബര്‍ 25 വ്യാഴം)

Spread the love

 

2021-22 ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളില്‍ (ഇ.എം.സി) ദിവസവേതനത്തില്‍ പുരുഷ നേഴ്സുമാരെ ആവശ്യമുണ്ട്. 2022 ജനുവരി 21 വരെയാണ് സേവന കാലാവധി.

സ്റ്റാഫ് നേഴ്സ്(34 എണ്ണം): അംഗീകൃത കോളേജില്‍നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി നേഴ്സിംഗ് പാസായിട്ടുള്ളവരും കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം. മുന്‍വര്‍ഷങ്ങളില്‍ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇ.എം.സി) സേവനം നടത്തിയിട്ടുളളവര്‍ക്ക്് മുന്‍ഗണന. താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ജോലി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (നവംബര്‍ 25 വ്യാഴം) രാവിലെ 10.30 ന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍ :9496437743

error: Content is protected !!