Trending Now

ശബരിമല : അപ്പം, അരവണ വിതരണത്തിനായി പുതിയ രണ്ട് കൗണ്ടറുകള്‍ തുറന്നു

Spread the love

 



ശബരിമല തീര്‍ഥാടകര്‍ക്ക് അപ്പം, അരവണ പ്രസാദ വിതരണത്തിനായി സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് പുതിയതായി രണ്ട് കൗണ്ടറുകള്‍ കൂടി തുറന്നു. ഇതോടെ ആകെ കൗണ്ടറുകളുടെ എണ്ണം എട്ടായി.

 

സന്നിധാനത്ത് നെയ്യ് അഭിഷേകത്തിനായി നല്‍കുന്നതിന് രണ്ട് കൗണ്ടറുകളാണുള്ളത്. നെയ്യ് സ്വീകരിക്കുന്നതിന്് ശ്രീകോവിലിന് പുറക് വശത്തും, വടക്ക് വശത്തും ഒരോ കൗണ്ടറാണ് ഉള്ളത്. മരാമത്ത് കോപ്ലക്സിന് താഴെയുള്ള ഒരു കൗണ്ടറില്‍നിന്ന് അഭിഷേകം ചെയ്ത നെയ്യ് തീര്‍ഥാടകര്‍ക്ക് ലഭിക്കും.

 

തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതോടെ പ്രസാദ വിതരണത്തിന് കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുന്നത് പരിഗണിക്കുമെന്ന് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാര്യര്‍ പറഞ്ഞു.

error: Content is protected !!