വകയാര്‍ ആയൂര്‍വേദ ആശുപത്രിയ്ക്ക് എതിരെ വകുപ്പ് മന്ത്രിയ്ക്ക് പരാതി

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : മലയോര മേഖലയായ കോന്നിയില്‍ പ്രമാടം പഞ്ചായത്ത് പരിധിയില്‍ വകയാറില്‍ ഉള്ള സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ സ്ഥിരമായി ജോലിയ്ക്ക് ഹാജരാകുന്നില്ല എന്ന് കാട്ടി വകയാര്‍ നിവാസിയും സാമൂഹിക ജീവകാരുണ്യ രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഷിജോ വകയാര്‍ വകുപ്പ് മന്ത്രിയ്ക്കും പത്തനംതിട്ട ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കി .

ഡോക്ടറുടെ അഭാവം കാരണം നൂറുകണക്കിന് ആളുകള്‍ക്ക് ചികിത്സ നിഷേധിക്കുന്നതായി ആണ് പരാതി . ആയൂര്‍ വേദ ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ നടപടി സ്വീകരിക്കണം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ഷിജോ പരാതി നല്‍കിയിട്ടുണ്ട് .