Trending Now

മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രോജക്ട് അസിസ്റ്റന്റ് നിയമനം

Spread the love
konnivartha.com : മൈലപ്ര ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും.
യോഗ്യതകള്‍:- സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ്)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം.
പ്രായപരിധി 2021 ജനുവരി 1 ന് 18 നും 30 നും ഇടയില്‍ പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് 3 വര്‍ഷത്തെ ഇളവ് ലഭിക്കും അപേക്ഷകള്‍ വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ എട്ടിനു മുമ്പ് ഗ്രാമപഞ്ചായത്തില്‍ ലഭിക്കണം.  കൂടുതല്‍ വിശദവിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04682 222340.
error: Content is protected !!