ഖത്തറുമായുള്ള നയതന്ത്ര ബന്ധം താല്‍കാലികമായി നാല് അറബ് രാജ്യങ്ങള്‍ നിര്‍ത്തിയതോടെ പ്രവാസികള്‍ വിഷമത്തിലായി . സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസുകള്‍ അടിയന്തിരമായി നിര്‍ത്തലാക്കുന്നു .പ്രവാസികള്‍ക്ക് നാട്ടിലേക്ക് എത്താന്‍ തടസം ഇല്ല ഖത്തര്‍ വിമാന കമ്പനിക്കു മിക്ക രാജ്യത്തിലേക്കും വിമാന സര്‍വിസ് ഉണ്ട് .എന്നാല്‍ നാല് അറബ് രാജ്യങ്ങള്‍ ഒത്തു ചേര്‍ന്ന് കൊണ്ടു ഖത്തറുമായുള്ള എല്ലാ ബന്ധവും നിര്‍ത്തിയത് വ്യാപാര മേഖലയില്‍ കടുത്ത നാശം ഉണ്ടാക്കും .
എമിറേറ്റ്‌സ് എയര്‍വെയ്‌സ്, ഇത്തിഹാദ്, സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ എന്നീ വിമാന കമ്പനികള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറിലേക്ക് സര്‍വീസ് നടത്തില്ല. ഖത്തറിലെ തീര്‍ത്ഥാടകരെ എത്തിക്കുന്നതില്‍ സൗദി അറേബ്യയുടെ വിലക്കില്ല.
വിമാന സര്‍വീസുകള്‍ നിര്‍ത്തിയതോടെ യുഎഇ,സൗദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളെ ഇത് കാര്യമായി ബാധിക്കും .
ഖത്തറിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുമായി വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന അനേകം മലയാളികളാണുള്ളത്. ഇവര്‍ക്ക് ഖത്തറിലേക്കും അവിടേ നിന്ന് നയതന്ത്രം വിച്ഛേദിച്ച രാജ്യങ്ങളിലേക്കും കടക്കണമെങ്കില്‍ മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളെ ആശ്രയിക്കേണ്ടി വരും.
തീവ്രാവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദി,യുഎഇ,ബഹ്‌റൈന്‍, ഈജിപ്ത് എന്നീ നാല് രാജ്യങ്ങള്‍ താല്‍കാലികമായി നിര്‍ത്തലാക്കിയത് .
Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം