Trending Now

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാവണം: ജില്ലാ കളക്ടര്‍

Spread the love

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാവണമെന്ന്
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൈക്കിള്‍ റാലി പത്തനംതിട്ട കളക്ടറേറ്റ് കവാടത്തില്‍ മകന്‍ മല്‍ഹാറിനൊപ്പം ഫ്‌ളാഗ് ഓഫ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.

 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍, ജില്ലയിലെയിലെ വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്തു. പത്തനംതിട്ട കളക്ടറേറ്റ് കവാടത്തില്‍ നിന്നും ആരംഭിച്ച റാലി ജില്ലാ സ്റ്റേഡിയത്തില്‍ സമാപിച്ചു.
ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്‌നീം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍, സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി എന്‍. ചന്ദ്രന്‍, ഫാദര്‍. വി.ജെ. ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!