കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ എം.പി

Spread the love

 

KONNIVARTHA.COM : കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ എം.പി. കോന്നി അരുവാപ്പുലം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസായ ഇന്ദിരാഭവൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്ത് സംഭവിച്ചാലുംവേണ്ടില്ല എന്തിനും കമ്മീഷൻ അടിക്കുക എന്നുള്ളത് മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.

വീടുകൾ നഷ്ടപ്പെടുന്ന, ജീവിതം വഴിയാധാരമാകുന്ന ജനങ്ങളെപ്പറ്റി പിണറായിക്ക് ചിന്തയില്ല.ഒന്നരലക്ഷം കോടിയുടെ കമ്മീഷനിൽ കണ്ണുവെച്ചാണ് സി.പി.എം. കെ-റെയിലിന് പിന്നാലെ കൂടിയിരിക്കുന്നത്.പണം കിട്ടുമെങ്കിൽ ആർക്കെതിരേയും അവർ എന്തും ചെയ്യും.സർവകലാശാലകളിൽ സി.പി.എം.നേതാക്കളുടെ ഭാര്യമാരെ നിയമിക്കുന്നു. ചാൻസലർ കൂടിയായ ഗവർണർക്ക്‌ മന്ത്രി നിർദേശം നൽകുന്നു. ഇതൊന്നും കേരളത്തിന് പരിചയമുള്ള കാര്യങ്ങളായിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു…….

 

error: Content is protected !!