Trending Now

സപ്ലൈകോ ക്രിസ്തുമസ് – പുതുവത്സര ജില്ലാ ഫെയറിന് പത്തനംതിട്ടയില്‍ തുടക്കമായി

Spread the love

 

konnivartha.com : സപ്ലൈകോയുടെ ക്രിസ്തുമസ്-പുതുവത്സര ജില്ലാ ഫെയറിന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ അങ്കണത്തില്‍ തുടക്കമായി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ജില്ലാ ഫെയര്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്തുമസ്-പുതുവത്സര ഉത്സവ കാലത്ത് വിപണി ഇടപെടലിന് കൂടുതല്‍ ഊന്നല്‍ നല്‍കി എല്ലാ അവശ്യ സാധനങ്ങളും ഗുണമേന്മയോടെ ഒരു കുടക്കീഴില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാണ് ജില്ലാ ഫെയര്‍ സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയാണ് ജില്ലാ ഫെയറിന്റെ പ്രവര്‍ത്തനം.

പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ എസ്. ഷമീര്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. സപ്ലൈകോ റീജിയണല്‍ മാനേജര്‍ എലിസബത്ത് ജോര്‍ജ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!