മേളപ്പെരുമയോടെ ട്രൈബല്‍ ശിങ്കാരിമേളം ഗ്രൂപ്പ് അരങ്ങേറ്റം കുറിച്ചു

Spread the love

konnivartha.com : കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പന്‍ മൂഴി കോളനിയില്‍ ശിങ്കാരിമേളം പരിശീലനം പൂര്‍ത്തീകരിച്ച  ട്രൈബല്‍ ബാലസഭാ കുട്ടികളുടെ അരങ്ങേറ്റം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോവിഡിനെ തുടര്‍ന്നുള്ള ഒറ്റപ്പെടലില്‍ നിന്നും മോചനം നേടുന്നതിനും ഒരു വരുമാനദായക പ്രവര്‍ത്തിലേക്ക് ചുവടു വയ്ക്കുന്നതിന്റെയും ഭാഗമായാണ് ട്രൈബല്‍ മേഖലയിലെ കുട്ടികള്‍ക്ക് 66 ദിവസം നീണ്ടു നിന്ന ശിങ്കാരിമേളം പരിശീലനം കലാനിലയം അരുണ്‍രാജിന്റെ നേതൃത്വത്തില്‍ നല്‍കിയത്. 21 കുട്ടികള്‍ പരിശീലനം നേടുകയും അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

 

നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍മാര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എസ്.എസ് സുധീര്‍, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍, അസിസ്റ്റന്‍ഡ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എച്ച്.സലീന, പഞ്ചായത്ത് സെക്രട്ടറി സൈമണ്‍ വര്‍ഗീസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു നാരായണന്‍, സിഡിഎസ് അക്കൗണ്ടന്റ് ബിന്ദുമോള്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ബി.എന്‍. ഷീബ, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ സ്മിത തോമസ്,  രാധിക രഞ്ജിത്, വീണ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!