
പത്തനാപുരത്ത് രണ്ടുകോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ
ആന്ധ്രയിൽനിന്ന് കൊണ്ടുവന്ന രണ്ടുകോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേർ പത്തനാപുരത്ത് അറസ്റ്റിൽ. ആന്ധ്ര വിശാഖപട്ടണം സ്വദേശികളായ മുരല്ല ശ്രാവൺകുമാർ (27), രാമു (24) എന്നിവരെയാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും പത്തനാപുരം പോലീസും ചേർന്ന് പിടികൂടിയത്
ത്തനാപുരം കല്ലുംകടവ് പ്രൈവറ്റ് ബസ് സ്റ്റാൻഡിനുസമീപം വെള്ളിയാഴ്ച രണ്ടരയോടെയായിരുന്നു മയക്കുമരുന്ന് പിടികൂടിയത്ആന്ധ്രയിൽനിന്ന് തീവണ്ടിമാർഗം കായംകുളത്ത് എത്തിയ ഇരുവരും അവിടെനിന്ന് ഓട്ടോവിളിച്ച് പുനലൂരിലേക്ക് വരികയായിരുന്നു.അന്വേഷണം സമീപ പ്രദേശമായ കോന്നിയിലേക്കും വ്യാപിപ്പിക്കും