Trending Now

തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി: പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍:വന്‍ അഴിമതി

Spread the love

തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി: പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍:വന്‍ അഴിമതി

തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തിയ സംഭവത്തില്‍ പിഡ്ബ്ല്യുഡി കുന്ദമംഗലം സെക്ഷന്‍ എന്‍ജിനീയര്‍ ജി. ബിജു, ഓവര്‍സിയര്‍ പി.കെ. ധന്യ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഉത്തരവിനെ തുടർന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. കോഴിക്കോട് കുന്ദമംഗംലം-മെഡിക്കല്‍ കോളേജ് റോഡില്‍ ഒഴുക്കരയില്‍ കുഴികളൊന്നുമില്ലാത്ത റോഡില്‍ 17 മീറ്റര്‍ സ്ഥലത്ത് ടാറിങ് നടത്തിയ സംഭവത്തിലാണ് നടപടി.തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതുകണ്ട് നാട്ടുകാര്‍ സംഘടിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിക്കുകയും ചീഫ് എന്‍ജിനീയറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

error: Content is protected !!