Trending Now

കോവിഡ് മരണം: ധനസഹായത്തിന് അപേക്ഷ നല്‍കാം; കണ്‍ട്രോള്‍ റൂം തുറന്നു

Spread the love

 

 

കോവിഡ് 19 ബാധിച്ച് മരണപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ 50,000 രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ധനസഹായം ലഭിക്കുന്നതിനായി ഇതേ വരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രവുമായോ, വില്ലേജ് ഓഫീസുമായോ ബന്ധപ്പെട്ട് എത്രയും വേഗം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. സംശയ നിവാരണത്തിനായി കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ ബന്ധപ്പെടാം.

 

കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം നമ്പര്‍ 9188297112. അടൂര്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0473-4224826. കോഴഞ്ചേരി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0468 2222221. റാന്നി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 9446351352. കോന്നി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0468-2240087.

മല്ലപ്പളളി താലൂക്ക് കണ്‍ട്രോള്‍ നമ്പര്‍ : 0469-2682293. തിരുവല്ല താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ :0469-2601303.

error: Content is protected !!