
അതിവേഗം പടർന്ന് പിടിക്കുന്ന കോവിഡ് ഒമിക്രോൺ വകഭേദം പ്രതലങ്ങളിൽ കൂടുതൽ നേരം അതിജീവിക്കുമെന്ന് പുതിയ പഠനം. പുതിയ പഠനം അനുസരിച്ച് ഒമിക്രോൺ വകഭേദം ത്വക്കിൽ 21 മണിക്കൂറുകൾ അതിജീവിക്കും. അതേസമയം പ്ലാസ്റ്റിക്കിൽ വകഭേദം 8 ദിവസങ്ങൾ വരെ അതിജീവിക്കുമെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.
മനുഷ്യരുടെ ത്വക്കിൽ ഒമിക്രോൺ വകഭേദത്തിന് 21.1 മണിക്കൂറുകൾ അതിജീവിക്കാൻ കഴിയും, അതേസമയം വുഹാൻ സ്ട്രൈനിന് ത്വക്കിൽ 8.6 മണിക്കൂറുകൾ അതിജീവിക്കാൻ സാധിക്കൂ. അതേസമയം ഗാമ വകഭേദത്തിന് 11 മണിക്കൂറുകളും, ഡെൽറ്റ വകഭേദത്തിന് 16.8 മണിക്കൂറുകളുമാണ് അതിജീവിക്കാൻ സാധ്യതയെന്നും കണ്ടെത്തി.
വുഹാൻ സ്‌ട്രെയിനും വിവിധ വകഭേദങ്ങളും തമ്മിലുള്ള പാരിസ്ഥിതിക സ്ഥിരതയിലെ വ്യത്യാസങ്ങളാണ് പഠനം വിശകലനം ചെയ്തത്. പ്ലാസ്റ്റിക്, ത്വക്ക് പ്രതലങ്ങളിൽ, ആൽഫ, ബീറ്റ, ഡെൽറ്റ, ഒമൈക്രോൺ വേരിയന്റുകൾക്ക് വുഹാൻ സ്‌ട്രെയിനേക്കാൾ രണ്ടിരട്ടിയിലധികം നേരം അതിജീവിക്കാൻ കഴിയുമെന്ന് പഠനം കണ്ടെത്തി