Trending Now

ശനിയാഴ്ച മുതൽ 72 മണിക്കൂർ തീവണ്ടി ഗതാഗത തടസം; 52 ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി

Spread the love

 

അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 72 മണിക്കൂറോളം തീവണ്ടി ഗതാഗതം ഭാഗികമായി തടസപ്പെടും. താനെ-ദിവ സ്റ്റേഷനുകൾക്കിടയിൽ അഞ്ച് ആറ് ലൈനുകൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നതിനാലാണ് ഗതാഗതം ഭാഗികമായി തടസപ്പെടുന്നത്.

ഇതിന്റെ ഭാഗമായി ശനിയാഴ്ച മുതൽ 52 ദീർഘദൂര വണ്ടികൾ സർവീസ് റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകളിൽ കൊച്ചുവേളി എക്സ്‌പ്രസും, തുരന്തോ എക്സ്‌പ്രസും ഉൾപ്പെടുന്നു. കൂടാതെ നേത്രാവതി എക്സ്പ്രസ് പനവേൽവരെ മാത്രമേ ഓടുകയുള്ളൂ. ഇവിടെ നിന്നാവും പുറപ്പെടുന്നതും. സിഎസ്ടി, ദാദർ, എൽടിടി എന്നിവിടങ്ങളിൽ നിന്നും പൂനെ, കർമാലി, മഡ്‌ഗാവ്, ഹൂബ്ലി, നാഗ്‌പൂർ, നാന്ദഡ് എന്നിവിടങ്ങളിലേക്ക് ഓടുന്ന ദീർഘദൂര തീവണ്ടികളും റദ്ദാക്കിയിട്ടുണ്ട്. ദിവ-രത്നഗിരി, ദിവ-സാവന്ത്വാഡി പാസഞ്ചറും റദ്ദാക്കിയിട്ടുണ്ട്.

error: Content is protected !!