Trending Now

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റോയി നെല്ലിക്കാല(69) അന്തരിച്ചു

Spread the love

 

 

പത്രപ്രവര്‍ത്തകനും ഗ്രന്ഥകര്‍ത്താവും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന കോഴഞ്ചേരി നെല്ലിക്കാല തിരുവാതുക്കല്‍ തെക്കേവീട്ടില്‍ മെറിവില്ലയില്‍ കനാനില്‍ റോയി നെല്ലിക്കാല (69) അന്തരിച്ചു. സംസ്‌കാരം പിന്നീട്.

 

കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി, ട്രഷറാര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. വീക്ഷണം പത്തനംതിട്ട ജില്ലാ ലേഖകന്‍, കേരളഭൂഷണം, മനോരാജ്യം എന്നീ പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തിച്ചു.  മാര്‍ത്തോമ്മാ സഭാ എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ്, സഭാ കൗണ്‍സില്‍, മലങ്കരസഭാ താരക പത്രാധിപസമിതി അംദം യുവജന സഖ്യം  ഭദ്രാസന സെക്രട്ടറി, കെസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. മദ്യവര്‍ജന പ്രസ്ഥാനം, മലങ്കര സാഹിത്യ സംഘം തുടങ്ങിയ സംഘടനകളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: എലിസബത്ത് റോയി (ജില്ലാ പഞ്ചായത്ത് മുന്‍ മെംബര്‍, റിട്ടയേഡ് അധ്യാപിക). മക്കള്‍: റോബിന്‍, വിവേക്. മരുമക്കള്‍: റോണി, വിൻസു.

error: Content is protected !!