Trending Now

കൈതക്കര പട്ടികജാതി കോളനിയില്‍ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Spread the love

 

konnivartha.com : കോന്നി ഡിവിഷനിലെ പ്രമാടം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട കൈതക്കര പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം വി.റ്റി. അജോമോന്‍ നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് പത്തനംതിട്ട ജില്ലാ മണ്ണു സംരക്ഷണ ഓഫീസ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്.

 

ചടങ്ങില്‍ പ്രമാടം ഗ്രാമപഞ്ചായത്ത് മെമ്പര്‍ മിനി റജി അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ എസ്. അരുണ്‍ കുമാര്‍ പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

 

പ്രമാടം ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം. വി. ഫിലിപ്പ്, പി.കെ. ഉത്തമന്‍, പൊന്നമ്മ, മണ്ണു സംരക്ഷണ വകുപ്പ് ജീവനക്കാരായ സുര്‍ജിത് തങ്കന്‍, എസ്.ബിന്ദു, ശ്യാം കുമാര്‍, പ്രദേശവാസികള്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്. പ്രത്യേക ഘടക പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി പദ്ധതി പരിമിതപ്പെടുത്തിയിരിക്കുന്നു.

error: Content is protected !!