Trending Now

കോന്നി തേക്കുമല പട്ടികജാതി കോളനിയില്‍ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

Spread the love

 

konnivartha.com : മലയാലപ്പുഴ ഡിവിഷനിലെ കോന്നി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട തേക്കുമല പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം ജിജോ മോഡി നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് പത്തനംതിട്ട ജില്ലാ മണ്ണു സംരക്ഷണ ഓഫീസ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്.

ചടങ്ങില്‍ കോന്നി ഗ്രാമപഞ്ചായത്ത് മെമ്പര്‍ തുളസി മോഹന്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ എസ്. അരുണ്‍ കുമാര്‍ പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മണ്ണു സംരക്ഷണ ഓഫീസര്‍ കെ. രാമകൃഷ്ണന്‍, വി.പി. സുനു, ശ്യാമള, സുര്‍ജിത് തങ്കന്‍, ശ്യാം കുമാര്‍, പ്രദേശവാസികള്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്. പ്രത്യേക ഘടക പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി പദ്ധതി പരിമിതപ്പെടുത്തിയിരിക്കുന്നു.

error: Content is protected !!