Trending Now

ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് സമ്മേളനം നടന്നു

Spread the love

KONNI VARTHA.COM : ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് സമ്മേളനം സി ജി ദിനേശ് നഗറിൽ (മുളന്തറ സെൻ്റ് മേരീസ് പാരിഷ്ഹാൾ) നടന്നു.സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി വസീഫ് ഉദ്ഘാടനം ചെയ്തു.വി ശിവകുമാർ ,രേഷ്മ മറിയം റോയി, ആർഷ എം ലക്ഷ്മി, ആശാ പ്രമോദ് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

 

അക്ഷര എസ് രാജ് രക്തസാക്ഷി പ്രമേയവും, എബിൻ ബേബി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എം അനീഷ് കുമാർ റിപ്പോർട്ടും, ജില്ലാ പ്രസിഡൻ്റ് സംഗേഷ് ജി നായർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.കെ യു ജനീഷ് കുമാർ ,ജില്ലാ ട്രഷറർ ബി നിസാം, ജില്ലാ സെക്രട്ടറിയേറ്റംഗം അനീഷ് വിശ്വനാഥ് എന്നിവർ അഭിവാദ്യം ചെയ്തു.സംഘാടക സമിതി ചെയർമാൻ രഘുനാഥ് ഇടത്തിട്ട സ്വാഗതവും ജിജോ ചെറിയാൻ നന്ദിയും പറഞ്ഞു

ഭാരവാഹികള്‍

എം അഖിൽ (പ്രസിഡൻ്റ്) സി സുമേഷ് (സെക്രട്ടറി) എബിൻ ബേബി, വിപിൻ വേണു (വൈസ് പ്രസിഡൻ്റ്) ജിബിൻ ജോർജ്ജ്, ആർ രാജീവ് (ജോയിൻ്റ് സെക്രട്ടറി) ശ്രീഹരി ബോസ് (ട്രഷറർ)

error: Content is protected !!