KONNI VARTHA.COM ; പഠനത്തില്‍ പിന്നാക്കം പോയ മകള്‍ക്കും മകനും കൗണ്‍സിലിങ് നല്‍കാനും പ്രാര്‍ഥനയ്ക്കുമായി വീട്ടിലേക്ക് വിളിച്ചു വരുത്തി: അടച്ചിട്ട മുറിയില്‍ കൗണ്‍സിലിങിന് വിളിച്ചത് ഓരോരുത്തരെയായി: മകന്റെ തലയില്‍ കൈ വച്ച് പ്രാര്‍ഥിച്ചപ്പോള്‍ മകളുടെ ശരീരത്ത് കൈ ക്രിയ: കൂടല്‍ ഓര്‍ത്തഡോക്സ് മഹാ ഇടവക പള്ളിയില്‍ അസി. വികാരി ഫാ. പോള്‍സണ്‍ ജോണ്‍ പോക്സോ കേസില്‍ പിടിയിലായത് സ്കൂള്‍ അധികൃതരുടെ പരാതിയില്‍
KONNI VARTHA.COM : കൂടലില്‍ വൈദികന് പതിനേഴുകാരിയെ പീഡിപ്പിച്ചത് പ്രാര്‍ഥനയുടെയും കൗണ്സിലിങിന്റെയും മറവില്‍. പഠനത്തില്‍ തീരെ ശ്രദ്ധയില്ലാത്ത മകനും മകള്‍ക്കും കൗണ്‍സിലിങ് നടത്തുന്നതിനും പ്രാര്‍ഥിക്കുന്നതിനും വേണ്ടിയാണ് മാതാവ് കൂടല്‍ ഓര്‍ത്തഡോക്സ് മഹാ ഇടവക അസി. വികാരിയായ ഫാ. പോള്‍സണ്‍ ജോണിനെ വിളിച്ചു വരുത്തിയത്. ഇതിനിടെയാണ് പ്ലസ് ടുവിന് പഠിക്കുന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. കുട്ടി സ്കൂളിലെ അധ്യാപികയോട് ഇതേപ്പറ്റി പറയുകയും അവര്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും അറിയിക്കുകയായിരുന്നു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതിജീവതയുടെ കുടുംബം ഹൈന്ദവ വിശ്വാസികളാണ്. പഠനത്തില്‍ പിന്നാക്കം പോകുന്ന കുട്ടികള്‍ക്ക് ഫാ. പോള്‍സണ്‍ കൗണ്‍സിലിങ് നല്‍കുന്നുവെന്ന് കേട്ടാണ് മക്കളെ ഉപദേശിക്കുന്നതിനായി പുരോഹിതനെ കുട്ടികളുടെ മാതാവ് വിളിച്ചു വരുത്തിയത്. ഓരോരുത്തരോടും ഒറ്റയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞ് അടച്ചിട്ട മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ആണ്‍കുട്ടിയെ ഉപദേശിക്കുകയും തലയില്‍ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്പ്പോള്‍ പെണ്‍കുട്ടിയുടെ ശരീരത്ത് കൈക്രിയ കാണിക്കുകയായിരുന്നു.
മാര്‍ച്ച് 12,13 തീയതികളില്‍ രാത്രിയാണ് പീഡനം നടന്നതിട്ടുള്ളത്. 12 ന് രാത്രി എട്ടരയോടെ പ്രാര്‍ഥന നടത്തുകയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും അവയവങ്ങളില്‍ തലോടുകയുമായിരുന്നു. 13 ന് രാത്രി പത്തരയോടെയാണ് രണ്ടാമത് ലൈംഗിക പീഡനം നടന്നത്.
ഈ വിവരം ഇന്നലെയാണ് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതിയായി എത്തിയത്. മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് പുരോഹിതനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.ഈ കേസില്‍ പോലീസ് അറസ്റ്റ് ചെയ്യും എന്നറിയുന്നു
