ഇതാണ് ദീർഘ വീക്ഷണം ഉള്ള റോഡ് പണി:ലോഡും വണ്ടി റോഡിൽ തന്നെ

Spread the love

 

കേരളത്തിലെത്തിയാൽ പിന്നെ തലവേദന .. !!
konnivartha.com : ലക്ഷങ്ങളോ കോടികളോ  ചിലവഴിച്ചു നിർമ്മിച്ച മൂവ്വാറ്റുപുഴ – പുനലൂർ ഹൈവേയിലെ കാഴ്ചയാണിത് , അന്യ സംസ്ഥാനത്ത് നിന്ന് ഇവിടെ എത്തുന്നതുവരെ ഇവർക്ക് ഒരു തടസവും ഉണ്ടായില്ല. കേരളത്തിലെത്തിയപ്പോൾ ദാ.. ഇങ്ങനെ .. !! ദീർഘവീക്ഷണം അൽപ്പം കൂടുതലുള്ള രാഷ്ട്രീയക്കാരുടെ വികസനത്തെ കുറ്റം പറയല്ലേ.. പണിപാളും .

പത്തനംതിട്ട മണ്ണാറ കുളഞ്ഞി റാന്നി റോഡിൽ ഉതിമൂട് വലിയകലുങ്ക് ഭാഗത്ത് പി ഐ പി കനാൽ പാലത്തിന്റ അടിയിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകാത്ത നിർമ്മാണ പ്രവർത്തിയാണ് ഇപ്പോൾ നടന്നിട്ടുള്ളത്. പി ഐ പി കനാലിന്റ ഇരുവശവും ഇവിടെ പാറ കുഴിച്ചു തുരങ്കമാക്കി പാലം കെട്ടിയാണ് 45 വർഷമായി വെള്ളം കടത്തിവിടുന്നത്. കനാലിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ സാധ്യമല്ല, ചെയ്തിട്ട് കാര്യവുമില്ല.റോഡിന്റെ അലൈമെന്റിൽ മാത്രം മാറ്റംവരുത്തിയുള്ള നിർമ്മാണമായിരുന്നു നടത്തേണ്ടിയിരുന്നത്.

15 വർഷമായി അധികൃതരുടെ ശ്രദ്ധയിൽ ഈ വിഷയം പെടുത്തിയിട്ടും അശാസ്ത്രീയ നിർമ്മാണങ്ങളാണ് കെ എസ് ടി പി അവലംഭിച്ചത്. ഇതിന്റ ബാക്കിപത്രമാണ് ഇവിടെ കാണുന്ന വീഡിയോ. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന പാതകൂടിയാണ് ഈ റോഡ്. കോടികൾ മുടക്കിയതിന്റെ പ്രയോജനം ഇല്ലാതെ ഖജനാവ് കാലിയാക്കുന്ന ഈ തടസ്സം ഫ്ലൈയോവർ പണിതാൽ മാത്രമേ പരിഹരിക്കാൻ സാധിക്കൂ .എങ്കിൽ മാത്രമേ ഈ റോഡിന്റെ 100% വിജയം ഉറപ്പിക്കാൻ സാധ്യമാകൂ .

 

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നാല് വരി വികസനം നേട്ടം പറയുമ്പോൾ പല ഭാഗത്തും റോഡ് പണികളുടെ പേരിൽ പരാതി ഉണ്ട്. ഇതിൽ പ്രാധാന്യം അർഹിക്കുന്ന പരാതിയാണ് മണ്ണാറക്കുളഞ്ഞി -റാന്നി റോഡിൽ ഉള്ള ഉതിമൂട് വലിയ കലുങ്കിനു സമീപം ഉള്ള റോഡ്. അക്വഡേറ്റ് കടന്നു പോകുന്ന റോഡ് ആണ്.

 

റോഡ് ഉയരം കൂട്ടി ടാർ ചെയ്തപ്പോൾ അക്വഡെറ്റും റോഡുമായി ഉള്ള ഉയരം കുറഞ്ഞു. ഇതോടെ ലോഡും വണ്ടികൾക്ക് ഇത് വഴി കടന്നു പോകുവാൻ കഴിയാതെയായി. ഈ റോഡ് വഴി വരുന്ന അന്യ സംസ്ഥാന ചരക്ക് വാഹനങ്ങൾ അക്വ ഡേറ്റിന്റെ അടിയിൽ കൂടി കടന്നു പോകുവാൻ കഴിയില്ല. ഇവിടെ റോഡ് ഉയർത്തിയതാണ് ചരക്ക് വാഹനങ്ങൾക്ക് പാരയായത്. വിഷയം കെ എസ് ഡി പി അധികൃതരുടെ ശ്രദ്ധയിൽ ഉണ്ട് എങ്കിലും ബദൽ സംവിധാനം ഒരുക്കിയില്ല. ഇതോടെ കുടുങ്ങുന്നത് ചരക്ക് വാഹനം ആണ്.

error: Content is protected !!