ഇരട്ടി വിലയ്ക്ക് വിദേശമദ്യം വിൽപന നടത്തിയ തേക്ക് തോട് നിവാസി അറസ്റ്റില്‍

Spread the love

 

konnivartha.com : മദ്യനിരോധന ദിവസമായ ഒന്നാം തീയതിയായ ഇന്ന് ഇരട്ടി വിലയ്ക്ക് വിദേശമദ്യം വിൽപന നടത്തിയ ആളെ കോന്നി എക്സൈസ് അറസ്റ്റു ചെയ്തു. തേക്ക് തോട് താഴെ പറക്കുളം വിഷ്ണുഭവനത്തിൽ സി.കെസുരേഷിനെയാണ് എട്ടു കുപ്പി മദ്യവുമായി കോന്നി റേഞ്ച് പാർട്ടി പിടികൂടിയത്.

റെയ്ഡിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിജു ഫിലിപ്പ് , സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു കുമാർ ടി, രാജേഷ് ജെ, സജിമോൻ ജെ , രാഹുൽ വി എസ് എന്നിവർ പങ്കെടുത്തു. പ്രതിയെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു